ദില്ലിയില്‍ റേഡിയേഷന്‍ വികിരണം:5 പേര്‍ക്ക് പരിക്ക്
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയില്‍ ആണവ പദാര്‍ത്ഥത്തില്‍ നിന്നുള്ള വികിരണമേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെത്തി പരിശോധന നടത്തിയ ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍(ബാര്‍ക്) വിദഗ്ദര്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി.
മായാപുരി വ്യവസായ മേഖലയില്‍ പഴയ സാധനങ്ങളെടുക്കുന്ന ഒരു കടിയിലാണ് റേഡിയഷന്‍ വികരണം പുറപ്പെടുവിയ്ക്കുന്ന തിളങ്ങുന്ന വസ്തു കണ്ടെത്തിയത്. റേഡിയഷന്‍ വികരണമേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റ വാര്‍ത്തകള്‍ പ്രദേശത്ത് ഭീതി പരത്തി.
കോബാള്‍ട്ട് 60 എന്ന വസ്തുവാണ് റേഡിയഷന് കാരണമായത്. ഇത് ശേഖരിച്ച വിദഗ്ദര്‍ കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോയി. സ്റ്റീല്‍ വെല്‍ഡിങിനും ക്യാന്‍സറിനെതിരെയുള്ള റേഡിയോ തൊറാപ്പി ഉപകരണങ്ങളിലുമാണ് കൊബാള്‍ട്ട് 60 സാധാരണയായി ഉപയോഗിക്കുന്നതെന്ന് വിദഗദര്‍ അറിയിച്ചു.












Click it and Unblock the Notifications