പോള്‍ വധക്കേസ്: 11പ്രതികള്‍ക്ക് ജാമ്യം

അമ്പതിനായിരം രൂപയും തത്തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവും പ്രതികള്‍ നല്‍കണം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകണം, എറണാകുളം സിബിഐ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, ആലപ്പുഴ ജില്ലാ പരിധിയില്‍ പ്രതികള്‍ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നു സിബിഐ ആവശ്യം തള്ളിക്കൊണ്ടാണ് വിധി. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള 11 പ്രതികള്‍ ഏഴു മാസമായി തടവിലാണ്.












Click it and Unblock the Notifications