സെക്‌സ് നിഷേധം: ഭാര്യയുടെ മേല്‍ ആസിഡൊഴിച്ചു
ക്വലാലംപൂര്‍: ലൈംഗികബന്ധത്തിന് തയ്യാറാവാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു.
നാല്‍പ്പത്തിയേഴുകാരനായ റബര്‍ പ്ലാന്റേഷന്‍ ഉടമയാണ് ഭാര്യയെ ആക്രമിച്ചത്. ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു.
ഇയാള്‍ ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഉറങ്ങുകയായിരുന്നു. ഭാര്യയെ ഉണര്‍ത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.
എന്നാല്‍, ശാരീരികാസ്വാസ്ഥ്യം കാരണം വിസമ്മതം പ്രകടിപ്പിച്ചും. ഇതില്‍ കോപാകുലനായ ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് ഭാര്യയുടെ മുഖത്തും ശരീരത്തിലും ഒഴിയ്ക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന മകള്‍ ഈ രംഗം കണ്ട് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കളെത്തി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവ് കുറച്ചുസമയത്തിനുള്ളില്‍ അടുത്ത പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു എന്ന് കൌണ്ടനിലെ പൊലീസ് ഉപമേധാവി സുള്‍ക്കിഫ്‌ലി താഹ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications