കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് പ്രശംസയും പിന്തുണയും

  • By Lakshmi
Google Oneindia Malayalam News

P Chidambaram
ദില്ലി: ദന്തേവാഡയിലെ മാവോവാദി ആക്രമണത്തിന്റെ ധാര്‍മിക ഉത്തരരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി പി. ചിദംബരം നല്‍കിയ രാജി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിരസിച്ചു. ആക്രമണത്തെ തുടര്‍ന്നു ഛത്തീസ്ഗഡ് സന്ദര്‍ശിച്ചു തിരിച്ചെത്തിയ ചിദംബരം രാജിനല്‍കിയ കാര്യം പ്രധാനമന്ത്രിയുടെ ഓഫിസാണു സ്ഥിരീകരിച്ചത്.

ചിദംബരം രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും രാജിക്കത്ത് നല്‍കിയ കാര്യം ശനിയാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും രാജിയെക്കുറിച്ചു ചിദംബരം സൂചന നല്‍കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുതന്നെ വിശദീകരണം വന്നപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.

ഇതിനിടെ സിആര്‍പിഎഫ് ജവാന്മാര്‍ കൂട്ടക്കൊലയ്ക്ക് ഇരയായതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത ചിദംബരത്തിന് നാലുപാടുനിന്നും പ്രശംസയും പിന്തുണയും.

ചിദംബരത്തിനു പിന്തുണയുമായി ആദ്യം രംഗത്തെത്തിയതു ബിജെപിയും സിപിഎമ്മുമാണ്. പരാജയപ്പെട്ടു പിന്തിരിയാതെ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം തുടരണമെന്നു ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി ചിദംബരത്തോട് ആവശ്യപ്പെട്ടു.

പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ക്കു പ്രസക്തിയില്ലെന്നു പറഞ്ഞ സിപിഎം മാവോവാദികള്‍ക്കെതിരെ സംയുക്ത പോരാട്ടത്തിനുള്ള സന്നദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കി. ഉത്തരവാദിത്തം ഏല്‍ക്കാന്‍ തന്റേടം കാട്ടിയ ആഭ്യന്തരമന്ത്രിയെ കോണ്‍ഗ്രസും അഭിനന്ദിച്ചിരിക്കുകയാണ്.

ദന്തേവാഡ ആക്രമണത്തിനു പിന്നാലെ ആഭ്യന്തര മന്ത്രിയുടെ ശൈലിക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പു രൂപപ്പെട്ടിരുന്നു. നക്‌സലുകളെ ഭീരുക്കളെന്നു വിളിച്ചു പ്രകോപിപ്പിച്ചതിനും ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിനും പിന്നാലെയായിരുന്നു ദന്തേവാഡ ആക്രമണം.

ഇതിന്റെ ഉത്തരവാദിത്തം ചിദംബരത്തിനാണെന്ന് പറഞ്ഞ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലിക്കു കോണ്‍ഗ്രസില്‍ നിന്നുപോലും പരോക്ഷ പിന്തുണ കിട്ടിയിരുന്നു.

എന്നാല്‍, രഹസ്യ രാജിയിലൂടെയും പരസ്യ കുറ്റസമ്മതത്തിലൂടെയും ഈ എതിര്‍പ്പുകളെയെല്ലാം ഒറ്റയടിക്ക് അതിജീവിച്ച ചിദംബരം തിരിച്ചടിക്കിടയില്‍ നിന്ന് ശിരസ്സുയര്‍ത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X