എന്റെ ട്വീറ്റുകള്‍ ആകാശവാണിപോലെ: തരൂര്‍

താന്‍ എഴുതുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുപാട് പേരോട് നടത്തുന്ന വിശാലവും അനൗപചാരികവുമായ സംഭാഷണമാണിത്. എനിക്ക് പറയാനുള്ളത് വായിക്കുന്ന, അതിനോട് പ്രതികരിക്കുന്ന, എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഏഴു ലക്ഷത്തിലേറെ ആളുകളുണ്ട്.
ഇത് ഒരുതരത്തിലുള്ള പരസ്പരസമ്പര്‍ക്ക ആകാശവാണിയാണ്. ഇത്തരം ആശയവിനിമയത്തിന്റെ ലക്ഷ്യം ഇതാണ്. ഞാന്‍ ട്വിറ്ററില്‍ എഴുതുന്നത് എല്ലാവര്‍ക്കും കാണാനാണ്- അദ്ദേഹം പറഞ്ഞു.
ഏറെനാളായി ട്വിറ്ററില്‍ അംഗമായ തരൂര്‍ ആദ്യകാലത്ത് നടത്തിയ വിശുദ്ധപശു, കന്നുകാലിക്ലാസ് പ്രയോഗങ്ങല്‍ വന്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു. പിന്നീട് വിസ പ്രശ്‌നം, ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ചയില്‍ സൗദി അറേബ്യയെ ഇടപെടുത്തണം തുടങ്ങിയ ട്വീറ്റുകളും വിവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications