Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദ: സംഭവനകള്‍ തിരകെ വേണമെന്ന് ഭക്തര്‍

Nithyananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ പേരില്‍ പോലീസ് നടപടി കര്‍ശനമാക്കിയതോടെ ആശ്രമത്തിന് നല്‍കിയ സംഭാവനകള്‍ വിശ്വാസികള്‍ തിരികെ ആവശ്യപ്പെടുന്നു.

നിത്യാനന്ദ ധ്യാനപീഠത്തിന് വന്‍ തുകകള്‍ സംഭാവന നല്‍കിയ അമേരിക്കയിലെ സമ്പന്നരായ ഇന്ത്യക്കാരാണ് ഈ ആവശ്യവുമായി ബിദദി ധ്യാനപീഠം ആശ്രമം അധികൃതരെ സമീപിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ഭക്തന്‍ നിത്യാനന്ദയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രവാസി സമൂഹം നിത്യാനന്ദയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

കാലിഫോര്‍ണിയയില്‍ ആശ്രമത്തിന് സ്ഥലം വാങ്ങാനായി 25 ലക്ഷം ഡോളര്‍ നിത്യാനന്ദയ്ക്ക് നല്‍കിയിരുന്നെന്നും ഇത് തിരികെ വേണമെന്നുമാണ് അമേരിക്കയില്‍ താമസിക്കുന്ന പോപ്പറ്റ് സാവല ആശ്രമത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്. കാലിഫോര്‍ണിയ സന്ദര്‍ശിച്ച നിത്യാനന്ദ 2007ല്‍ 30,000 ചതുരശ്ര അടി സ്ഥലം വാങ്ങാനായാണ് ഈ തുക ആവശ്യപ്പെട്ടതെന്നും കത്തില്‍ പറയുന്നു.

വിവാദ സി.ഡി. പുറത്തായതോടെ കൂടുതല്‍ വിശ്വാസികള്‍ ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്നും നേരിട്ട് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം സംഭവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്.

നിത്യാനന്ദയുടെ ഒളിസങ്കേതം കണ്ടെത്താന്‍ ഇതേവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്വാമി നേപ്പാളിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ നിത്യാനന്ദ താമസസ്ഥലം ഇടയ്ക്കിടെ മാറ്റുന്നുണ്ടെന്നും ഇതിന് സഹായം ചെയ്യുന്നവരെ കണ്ടെത്താനാണ് ശ്രമമെന്നും സിഐഡി അധികൃതര്‍ അറിയിച്ചു.

ബിദദിയിലെ ധ്യാനപീഠം ആശ്രമത്തിന്റെ കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ സി.ഐ.ഡി. പരിശോധിച്ചുവരികയാണ്. ആശ്രമത്തിലെ അന്തേവാസികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നടത്തിയ റെയ്ഡിനിടെ സ്വാമിയുടെ മുറിയില്‍ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സാരി, സ്വര്‍ണാഭരണങ്ങള്‍, തുടങ്ങിയവ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ത്രീകളുടെ വസ്ത്രമല്ലെന്നും നിത്യാനന്ദ കാഞ്ചീപുരംസാരി സന്ന്യാസ വേഷമായി ഉപയോഗിച്ചിരുന്നുവെന്നുമാണ് അന്തേവാസികള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+