മന്‍മോഹന്‍ ഞായറാഴ്ച ഒബാമയെ കാണും

ആണവ സുരക്ഷയും അഫ്ഗാനിസ്ഥാന്‍ പ്രശ്‌നങ്ങളുമാണു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ബ്രസീലിലും മന്‍മോഹന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ദില്ലിയില്‍ നിന്നും ശനിയാഴ്ച അദ്ദേഹം യാത്രതിരിച്ചു.
2009 നവംബര്‍ 24നു ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ് ഒബാമയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രധാനമന്ത്രി യാത്ര ഒരുദിവസം നേരത്തെയാക്കിയത്. ഞായറാഴ്ച യാത്രതിരിക്കാനാണ് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നത്.
മന്‍മോഹന്‍ സിങ്ങിനെ സ്വീകരിക്കാന്‍ ഒബാമ കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൌസ് വക്താവ് മൈക്ക് ഹാമര്‍ അറിയിച്ചു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആണവ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാഷിങ്ടണില്‍ പ്രധാന ലോകനേതാക്കള്‍ പങ്കെടുക്കുന്ന ചരിത്രപ്രധാനമായ ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം.
ശനിയാഴ്ച രാത്രി പത്തു മണിയോടെ പ്രധാനമന്ത്രി (ഇന്ത്യന്‍സമയം നാളെ രാവിലെ 6.30) വാഷിങ്ടണിലെത്തും.
അണ്വായുധങ്ങളും സാങ്കേതികവിദ്യയും തീവ്രവാദികളുടെ കൈവശമെത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക മുന്‍കയ്യെടുത്തു വിളിച്ചുകൂട്ടുന്ന ആണവസുരക്ഷാ ഉച്ചകോടി 12, 13 തീയതികളിലാണ്.
റഷ്യയും ചൈനയുമടക്കം 47 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നിന്ന് ഇറാന്‍, ഉത്തര കൊറിയ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications