ഷോയിബ്-സാനിയ നിക്കാഹ് നടന്നില്ല

വെള്ളിയാഴ്ച വൈകിട്ട് നടത്താനിരുന്ന വിവാഹം ചില നിയമ തടസ്സങ്ങളെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 15നുതന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച വിശുദ്ധ ദിവസമായതിനാല്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനു ശേഷം സാനിയയുടെയും ഷോയിബിന്റെയും നിക്കാഹ് നടത്താന്‍ തീരുമാനിച്ചതായി ഖാസി അസ്മത്തുള്ള ജാഫ്രി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, വിവാഹത്തിനായി വിദേശ പൌരനായ ഷോയൈബിന്റെ പാസ്‌പോര്‍ട്ടും ക്ലിയറന്‍സ് രേഖകളും ഹാജരാക്കാന്‍ പറ്റാത്തതിനാല്‍ വിവാഹം മുന്‍നിശ്ചയിച്ചതു പോലെ ഏപ്രില്‍ 15 ന് നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
അയേഷ സിദ്ധിഖി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഷോയിബിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്.












Click it and Unblock the Notifications