വിവാഹമോചനം: ഷോയിബ് ആള്‍മാറാട്ടം നടത്തി

അയേഷയ്ക്ക് വിവാഹ മോചനം നല്‍കിയ രേഖകളില്‍ ഷോയബ് തെറ്റായ വിവരങ്ങള്‍ നല്‍കി ആള്‍മാറാട്ടം നടത്തിയെന്നാണ് ആരോപണം.
മാലിക് ഫക്കീര്‍ ഹുസൈന്‍ എന്നാണ് രേഖകളില്‍ ഷോയബിന്റെ പിതാവിന്റെ പേര്. സാനിയയുമായുള്ള വിവാഹ ക്ഷണക്കത്തിലും ഈ പേരാണ് ചേര്‍ത്തിരിക്കുന്നത്. പാസ്‌പോര്‍ട്ടിലും ഇതേ പേരു തന്നെയാണ്. ഇക്കാര്യം പാകിസ്ഥാന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുമുണ്ട്.
എന്നാല്‍ വിവാഹ മോചനം സംബന്ധിച്ച രേഖകളില്‍ മാലിക് സലീം ഹുസൈന്‍ എന്നാണ് പിതാവിന്റെ പേര് നല്‍കിയിരിക്കുന്നത്.
ഇത് ആള്‍മാറാട്ടമായി കരുതാമെന്നും അയേഷയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയാല്‍ ഷോയിബിന് നിയമനടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.












Click it and Unblock the Notifications