Get Updates
Get notified of breaking news, exclusive insights, and must-see stories!

4ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘം മൂന്നാറില്‍

Munnar
ഇടുക്കി: മൂന്നാറില്‍ വന സംരക്ഷണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കേന്ദ്രസംഘമെത്തി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ പ്രാദേശിക കേന്ദ്രം തലവന്‍ ശുഭാകര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

മൂന്നാറില്‍ വനംവകുപ്പിന് കിട്ടേണ്ട 17,922 ഏക്കര്‍ ഭൂമിയില്‍ കൈയേറ്റം നടന്നോയെന്ന് പരിശോധിക്കുമെന്ന് സംഘാംഗം ബാലചന്ദ്രന്‍ തമ്പി പറഞ്ഞു. ഇടുക്കി ജില്ലാ കലക്ടറുമായി സംഘം ചര്‍ച്ച നടത്തും.

സംഘത്തില മറ്റംഗങ്ങള്‍ കൂടി എത്തിയ ശേഷമേ പര്യടനത്തിന്റെ പൂര്‍ണചിത്രം വ്യക്തമാകൂവെന്നും ബാലചന്ദ്രന്‍ തമ്പി അറിയിച്ചു.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സംഘം പരാതി സ്വീകരിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.

തിങ്കളാഴ്ച മൂന്നാറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം തിരുവനന്തപുരത്തേക്കു പോകും. വനം മന്ത്രി ബിനോയ് വിശ്വം, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+