കണ്ണന്താനം എംഎല്‍എ കുട്ടിയെ മര്‍ദ്ദിച്ചു
പൊന്‍കുന്നം: അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എ പതിമൂന്നുകാരനെ മര്‍ദിച്ചതായി പരാതി. പനമറ്റം കാരയ്ക്കല്‍ ഷാജി തോമസിന്റെ മകന്‍ ഷാരോണിനെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. കുട്ടിയെ ആശ്പുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പനമറ്റം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാരോണ്‍. സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കണ്ണന്താനം.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ പനമറ്റം സ്‌കൂളിനു മുന്‍പിലായിരുന്നു സംഭവം. ഷാരോണും ബന്ധുവായ റന്‍സും (22) വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കില്‍ കടയില്‍ എത്തിയതായിരുന്നു. മറ്റുള്ളവരോടൊപ്പം ഇവിടെ നില്‍ക്കുകയായിരുന്ന എംഎല്‍എ കുട്ടികളോടു ബൈക്ക് ഓടിക്കാന്‍ ലൈസന്‍സുണ്ടോ എന്നു ചോദിച്ചു.
ഇല്ലെന്നു പറഞ്ഞതോടെ പെട്ടെന്നു പ്രകോപിതനായ കണ്ണന്താനം തന്റെ മുഖത്തും തോളിലും അടിക്കുകയായിരുന്നുവെന്നു ഷാരോണ്‍ പറഞ്ഞു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ എംഎല്‍എയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരോണിന്റെ തോളില്‍ അടിയേറ്റതിന്റെ അടയാളമുണ്ട്. പൊന്‍കുന്നം പോലീസ് ആശുപത്രിയിലെത്തി ഷാരോണിന്റെ മൊഴിയെടുത്തിട്ടുണ്ട്.
അതേസമയം, കൊച്ചുകുട്ടി ബൈക്കോടിക്കുന്നതുകണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക മാത്രമാണു ചെയ്തതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.












Click it and Unblock the Notifications