അശ്ലീലചിത്ര ഭീഷണി: ദമ്പതികള്‍ ആത്മഹത്യ ചെയ്തു
നന്മണ്ട (കോഴിക്കോട്): അശ്ലീല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചുള്ള ഭീഷണിയെത്തുടര്‍ന്ന് നവദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു മാസം മുമ്പ് വിവാഹിതരായ നന്മണ്ട കരിയാത്തന്‍കാവ് സ്വദേശികളായ റിയേഷ്‌കുമാര്‍ (29), ഭാര്യ ഷിജിന (24) എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വിഷം കഴിച്ച നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
ഇവര്‍ എഴുതിവച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം സ്വദേശിയായ ടിന്റു കരുണിനെ (24) ബാലുശ്ശേരി എസ്.ഐ. രാജേഷ്‌കുമാറും സംഘവും അറസ്റ്റുചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ടിന്റുവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ ഷിജിനയുടെ അകന്ന ബന്ധുവാണ്.
വിവാഹത്തിനു മുമ്പ് ഷിജിനയ്ക്ക് മയക്കുമരുന്ന് നല്‍കി ടിന്റു അശ്ലീലപടങ്ങളും വീഡിയോയും എടുത്തിരുന്നുവെന്നും ഇതുവെച്ച് ഭീഷണിപ്പെടുത്തിയപ്രകാരം ഒരു ലക്ഷത്തോളം രൂപ നല്‍കിയെന്നും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാലാണ് ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ആത്മഹത്യാകുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications