പോളിഷ് പ്രസിഡന്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
ഇന്ത്യന്‍ സമയം 12 മണിയോടെയായിരുന്നു അപകടം. മോസ്‌കോവില്‍നിന്നും സ്‌മോലെന്‍സ്‌കിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്നുവീണത്.
വിമാനത്തിലുള്ള മറ്റുയാത്രക്കാരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ട്. 90 പേര്‍ കയറാവുന്ന ടുപോലവ് 154 എന്ന വിമാനത്തില്‍ 87 പേരാണ് ഉണ്ടായിരുന്നത്. അപകടകാരണം അറിവായിട്ടില്ല.
വിമാനം മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തകര്‍ന്നുവീണ് കത്തുകയായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് പിയോത് പസ്‌കോവിസ്‌കി പറഞ്ഞു.
പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയയും പോളിഷ് സൈന്യാധിപനും വിദേശകാര്യ ഉപമന്ത്രി ആന്‍ദ്രേജ് ക്രേമറും വിമാനത്തിലുണ്ടായിരുന്നതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
കാതിന്‍ കൂട്ടക്കൊലയുടെ 70ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി റഷ്യയിലേക്കു വരികയായിരുന്നു പോളിഷ് പ്രസിഡന്റും സംഘവും.
1943 ല്‍ നടന്ന കാതിന്‍ കൂട്ടക്കൊലയില്‍ സോവിയറ്റ് യൂണിയന്‍ സൈനികര്‍ 22000 ലേറെ പോളണ്ടുകാരെയാണ് വനങ്ങളില്‍ കൊലപ്പെടുത്തിയത്.
പോളണ്ടില്‍ കമ്യൂണിസ്റ്റ് വിരുദ്ധ യാഥാസ്ഥിതിക വിഭാഗം നേതാവു കൂടിയായ ലെ കസിന്‍സ്‌കി (61) 2005 ലാണ് പ്രസിഡന്റായി ചുമതലയേറ്റത്.













Click it and Unblock the Notifications