യൂലിപ്:14 ഇന്‍ഷുറന്‍സ് കന്പനികള്‍ക്ക് വിലക്ക്

കമ്പനികളുടെ നിലവിലുള്ള ചില സ്‌കീമുകള്‍ സെബി നിയമങ്ങള്‍ ലംഘിച്ചതിനാലാണ് വിലക്ക്. ഇന്‍ഷുറന്‍സ് തുക ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കുന്ന സമ്പ്രദായമാണ് യൂലിപ് പോളിസികളുടേത്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ)യുടെ അഭിപ്രായത്തിനു വിരുദ്ധമായാണ് സെബിയുടെ തീരുമാനം.
ഏജിയോണ്‍ റെലിഗെയര്‍, അവിവ, ബജാജ് അലയന്‍സ്, ബിര്‍ല സണ്‍ലൈഫ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ടാറ്റ എഐജി, ഭാരതി അക്‌സ, റിലയന്‍സ്, ഐഎന്‍ജി വൈശ്യ, കോടാക് മഹീന്ദ്ര, മാക്‌സ് ന്യൂയോര്‍ക്ക്, മെറ്റ് ലൈഫ് എന്നീ കമ്പനികള്‍ക്കാണ് വിലക്ക്.ഈ കമ്പനികളുടെ നിലവിലുള്ള യൂലിപ് സ്‌കീമുകള്‍ സെബിയുടെ ചട്ടങ്ങള്‍ ലംഘിച്ച നിലയ്ക്ക് അവയിലൂടെയുള്ള നിക്ഷേപസമാഹരണം തുടരരുതെന്ന് ഉത്തരവില്‍ പറയുന്നു
നിലവില്‍ നിക്ഷേപിച്ചിട്ടുള്ള തുക സുരക്ഷിതമാണ്. എന്നാല്‍ നിക്ഷേപകന്‍ പുതിയതായി തുക അടയ്ക്കാന്‍ പാടില്ല. സെബിയുടെ തീരുമാനം അടിസ്ഥാനമില്ലാത്തതാണെന്നും വിലക്കു നേരിടുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഐആര്‍ഡിഎയുടെ അഭിപ്രായം. അനുമതിയില്ലാതെ യൂലിപ് സ്‌കീമുകള്‍ വിപണിയിലിറക്കിയതിനു കാരണം ബോധിപ്പിക്കാന്‍ ഈ കമ്പനികള്‍ക്ക് സെബി ജനുവരിയില്‍ നോട്ടീസ് നല്‍കിയിരുന്നു.












Click it and Unblock the Notifications