രാജ്യസഭയില്‍ 98 കോടീശ്വരന്‍മാര്‍

300 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയുള്ള മഹാരാഷ്ട്രയില്‍ നിന്നുളള എംപി രാഹുല്‍ ബജാജാണ് കോടീശ്വരന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. രാജ്യസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ചു ജനതാദള്‍ എംപി എംഎഎം രാമസ്വാമി( കര്‍ണാടക) 278 കോടിയുമായി രണ്ടാമതും കോണ്‍ഗ്രസ് എംപി ടി.സുബ്രഹ്മണി റെഡ്ഡി ( ആന്ധ്ര പ്രദേശ്) 272 കോടിയുമായി മൂന്നാംസ്ഥാനത്തുമുണ്ട്.
കോടീശ്വരരില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസില്‍ നിന്നുളളവരാണ്. 33 പേര്‍. ബിജെപിയില്‍ 21 പേരും എസ്പിയില്‍ ഏഴു പേരും കോടീശ്വരന്‍മാരാണ്. 215 കോടിയാണു സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്റെ ആസ്തി. എസ്പിയില്‍ നിന്നു പുറത്താക്കപ്പെട്ട അമര്‍ സിങ്ങിന്റെ ആസ്തി 79 കോടിയാണ്.
എന്നാല്‍ സഭയിലെ എല്ലാ അംഗങ്ങളും ഇതു പോലെ ധനവാന്‍മാരല്ല. തമിഴ്‌നാട്ടില്‍ നിന്നുളള സിപിഐ എംപി ഡി രാജയ്ക്കും ബംഗാളില്‍ നിന്നുളള സിപിഎം എംപി സമന്‍ പഥക്കിനും സ്വന്തമായി ഒരു രൂപയുടെ സ്വത്തു പോലുമില്ല.












Click it and Unblock the Notifications