ശശി തരൂര്‍ മൂന്നാം വിവാഹത്തിന്? - റിപ്പോര്‍ട്ട്

ദുബയില്‍ ഫിറ്റ്‌നസ് സ്പാ നടത്തുന്ന സുനന്ദ സമീപകാലത്ത് തരൂരിനൊപ്പം പല പൊതുചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സുനന്ദയെ തരൂര്‍ വിവാഹം കഴിച്ചേക്കുമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാനഡയില്‍ നിന്നുള്ള ക്രിസ്റ്റ ഗൈല്‍സുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സുനന്ദയുമൊത്തുള്ള വിവാഹം നടക്കും. യുഎന്നില്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റയും തരൂരുമായുള്ള വിവാഹമോചനടപടികള്‍ അവസാനഘട്ടത്തിലാണെന്നും പത്രം പറയുന്നു.
തിലോത്തമ മുഖര്‍ജിയാണ് തരൂരിന്റെ ആദ്യഭാര്യ. കൊല്‍ക്കത്തയിലെ പഠനകാലത്താണ് തരൂര്‍ മുഖര്‍ജിയെ പരിചയപ്പെട്ടത്.. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
അതേ സമയം ശശി തരൂരില്‍ നിന്ന് ഈ വാര്‍ത്തയെ സംബന്ധിച്ച് യാതൊരു പ്രതികരണവും ലഭ്യമല്ല.












Click it and Unblock the Notifications