തച്ചങ്കരി എവിടെയെന്ന് അന്വേഷിക്കും: വിഎസ്

വിജിലിജന്‍സ് എഡിജിപി സിബി മാത്യൂസിനെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അറിയിക്കാതെ ഇത്തരം യാത്രകള്‍ പാടില്ലല്ലോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് വിഎസ് പ്രതികരിച്ചത്. തച്ചങ്കരിയ്‌ക്കെതിരായി നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് അന്വേഷണം കഴിഞ്ഞ ശേഷം തീരുമാനിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി തച്ചങ്കരിയുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഏത് തരം അവധിയിലാണ് വിദേശ യാത്ര, യാത്രയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിയ്ക്കാനാണ് സിബി മാത്യൂസിനോട് മുഖ്യമന്ത്രി വാക്കാല്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
അതേ സമയം താന്‍ കശ്മീരിലുണ്ടെന്നും അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും തച്ചങ്കരി മാധ്യമങ്ങളോട് ഫോണില്‍ പറഞ്ഞു. നിയമാനുസൃതം അവധിയെടുത്ത ശേഷമാണ് തന്റെ യാത്രയെന്നും അദ്ദേഹം വ്യക്്തമാക്കി.












Click it and Unblock the Notifications