കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ വിദേശയാത്ര അന്വേഷിക്കണമെന്ന് വിഎസ്

  • By Ajith Babu
Google Oneindia Malayalam News

Inspector-General of Police Tomin J. Thachankari
തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയെപ്പറ്റി അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുവാദമില്ലാതെ വിദേശത്ത് പോയതാണ് അന്വേഷിയ്ക്കുക. എഡിജിപി സിബി മാത്യൂസിനെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്.

സര്‍ക്കാരിന്റെ അനുമതിയോടെയാണോ തച്ചങ്കരി വിദേശത്തേയ്ക്ക് യാത്രയായത്, ഏത് അവധിയിലാണ് തച്ചങ്കരി വിദേശത്തേയ്ക്ക് പോയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് മുഖ്യമന്ത്രി എഡിജിപിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്ന സിപിഎം സംഘത്തിന് ടോമിന്‍ തച്ചങ്കരി അകമ്പടി സേവിക്കുകയാണെന്ന് ജനതാദള്‍ (എസ്) നേതാവ് എംപി വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഇതാദ്യമായല്ല തച്ചങ്കരിയുടെ വിദേശയാത്രയെപ്പറ്റി അന്വേഷണം ഉണ്ടാവുന്നത്. 2002ല്‍ തച്ചങ്കരി സര്‍ക്കാര്‍ അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ ക്രൈം ഐജി മഹേഷ് കുമാര്‍ സിംഗ്ലയ്ക്ക് തച്ചങ്കരി ചെയ്തത് കുറ്റമാണോ എന്നത് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഒരു പൊലീസുദ്യോഗസ്ഥന്‍ കാഷ്വല്‍ അവധിയില്‍ ആയിരിക്കെ, വിദേശയാത്ര നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണോദ്യോഗസ്ഥന് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തി എന്ന കുറ്റമാണ് തച്ചങ്കരിയ്ക്കെതിരെ ചാര്‍ത്തിയിരുന്നത്.

പൊലീസുദ്യോഗസ്ഥന്‍ അവധിയെടുത്തിരിക്കുമ്പോള്‍ വിദേശയാത്ര നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചട്ടമുണ്ടോ എന്നറിയാന്‍ ഐജി മഹേഷ് കുമാര്‍ സിംഗ്ല പൊതുഭരണവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം കാത്തിരുന്നിട്ടും ഇത് സംബന്ധിച്ച് പൊതുഭരണവകുപ്പ് കൃത്യമായ വിവരം നല്കിയില്ല. അതുകൊണ്ട് കൃത്യമായൊരു നിഗമനത്തിലെത്താന്‍ കഴിയാതെ അന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X