താന്‍ കശ്മീരിലാണെന്ന് തച്ചങ്കരി

സര്‍ക്കാരില്‍ നിന്ന് നിയമനുസൃതം അവധിയെടുത്തശേഷമാണ് യാത്ര നടത്തിയതെന്നും അനാവശ്യ വിവാവാദത്തിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് തച്ചങ്കരി പ്രതികരിച്ചു.
ഭാര്യയും രണ്ട് കുട്ടികളും തനിക്കൊപ്പമുണ്ട്. തിങ്കളാഴ്ച വരെ അവധിയുണ്ടെങ്കിലും ഞായറാഴ്ച വൈകിട്ടൊടെ കേരളത്തില്‍ തിരിച്ചെത്തുമെന്നും തച്ചങ്കരി പറഞ്ഞു.
തച്ചങ്കരിയുടെ വിദേശയാത്രയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഇന്റലിജന്‍സ് എഡിജിപി സിബി മാത്യുവിനോട് വാക്കാല്‍ നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ പ്രതികരണം. തന്നെ അനാവശ്യ വിവാദങ്ങളില്‍ കുടുക്കാന്‍ ഏറെ നാളായി ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്ന സിപിഎം സംഘത്തിന് ടോമിന്‍ തച്ചങ്കരി അകമ്പടി സേവിക്കുന്നത് എന്തിനാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ തിരുവനന്തപുരത്ത് ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കണ്ണൂരിലെത്തിയപ്പോള്‍ തച്ചങ്കരിയുടെ അഭാവം ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് അന്വേഷണത്തിന് നിര്‍ദേശിക്കുകയുമായിരുന്നു.












Click it and Unblock the Notifications