മന്‍മോഹന്‍ യുഎസില്‍;ഒബാമയുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യ-യുഎസ് ആണവ കരാര്‍, അഫ്ഗാനിസ്ഥാന്‍ പ്രശ്‌നം, ആണവ നിര്‍വ്യാപനം, ഉഭയകക്ഷി ബന്ധം എന്നിവയെല്ലാം കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്യും. ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നത് സംബന്ധിച്ച ആവശ്യം പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നിനാണ് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മിലുള് കൂടിക്കാഴ്ച നടക്കുക.
ചര്‍ച്ചയ്ക്കിടെ ഇറാനെതിരെ ശക്തമായ ഉപരോധം വേണമെന്ന അമേരിയ്ക്കന്‍ നിലപാടിന് ഒബാമ ഇന്ത്യയുടെ പിന്തുണ തേടിയേക്കും. എന്നാല്‍ ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങിനെ അനുഗമിയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് പ്രധാന ലോക രാജ്യങ്ങളുടെ തലവന്‍മാര്‍ സംബന്ധിയ്ക്കുന്ന ആണവ ഉച്ചകോടി വാഷിംഗ്ടണില്‍ നടക്കുക. ആണവ ഉച്ചകോടിയ്ക്ക് ശേഷം മന്‍മോഹന്‍ സിങ് ബ്രസീലിലേയ്ക്ക് പോകും. ഇവിടെ ബ്രിക്(ബ്രസീല്‍, റഷ്യ. ഇന്ത്യ, ചൈന) ഉച്ചകോടിയില്‍ അദ്ദേഹം സംബന്ധിയ്ക്കും. ഇന്ത്യ- ബ്രസീല്‍-ദക്ഷിണാഫ്രിയ്ക്ക ഉച്ചകോടിയിലും പങ്കെടുക്കും.












Click it and Unblock the Notifications