പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി

അപ്പാര്‍ട്ട്‌മെന്റില്‍ താമസിയ്ക്കുന്ന ബാങ്ക് ജീവനക്കാരനായ മോനു സിങ് എന്നയാളെ കാണാന്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം എത്തിയ ഇരുപതുകാരിയെയാണ് ഗുരുതരമായ പരിക്കുകളോടെ കെട്ടിടത്തിന്റെ താഴെ കണ്ടെത്തിയത്. ഏഴാം നിലയിലുള്ള മോനു സിങിനെയാണ് പെണ്‍കുട്ടി കാണാനെത്തിയതെന്ന് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. എന്നാല്‍ മരിയ്ക്കുന്നതിന് മുമ്പ് പെണ്‍കുട്ടി ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടി കാണാനെത്തിയ മോണുസിങ്ങും ഇയാളുടെ സുഹൃത്ത് സാഹിലും ധൃതിയില്‍ കാറില്‍ കറയിപ്പോകുന്നത് കണ്ടതായി സെക്യൂരിറ്റി പോലീസിനോടു പറഞ്ഞു. ഇയാളുടെ മുറിയില്‍ തിരച്ചില്‍ നടത്തിയ പോലീസ് ബിയര്‍ കുപ്പികളും സിഗരറ്റുകളും കണ്ടെടുത്തു.
ബലാത്സംഗം ചെയ്തുശേഷം പെണ്‍കുട്ടിയെ ഏഴാം നിലയില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications