സാനിയ മിര്‍സ വിവാഹിതയായി

വിവാഹത്തിന്റെ മതപരമായ ചടങ്ങുകളാണ് തിങ്കളാഴ്ച നടന്നത്. 25 വര്‍ഷം മുന്‍പ് സാനിയയുടെ മാതാവ് വിവാഹ സമയത്തണിഞ്ഞിരുന്ന ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാനിയ അണിഞ്ഞിരുന്നത്. കറുപ്പ് നിറത്തിലുള്ള ഷേര്‍വാണിയിലായിരുന്നു വരന്‍ മാലിക്. ഇരുവരും വിവാഹമോതിരം കൈമാറി. ചടങ്ങില്‍ അതിഥികളായി 60 ഓളം പേര്‍ പങ്കെടുത്തു.
ഹൈദരാബാദ് ബിരിയാണി അടക്കമുള്ള 127 പ്രത്യേക വിഭവങ്ങളാണ് ചടങ്ങിനോടനുബന്ധിച്ചുള്ള വിരുന്നുസല്‍ക്കാരത്തില്‍ വിളമ്പിയത്. മെഹന്ദി ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂവെങ്കിലും ചില ചാനലുകള്‍ വിവാഹചടങ്ങിനായി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏപ്രില്‍ 15 ന് വിവാഹസല്‍ക്കാരം നടത്തുമെന്ന് സാനിയയുടെ മാധ്യമവക്താവ് ഹൈദരാബാദില്‍ പറഞ്ഞു. വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയസിനിമാകായികരംഗങ്ങളിലെ പ്രമുഖ വ്യക്തികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
വിവാഹവാര്‍ത്ത പുറത്തുവന്നതു മുതല്‍ സാനിയയും മാലിക്കും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മാലിക് തന്നെ വിവാഹം ചെയ്തിട്ടുണ്ടെന്നും വിവാഹമോചനം വേണമെന്ന ആവശ്യവുമായി ആയിഷ സിദ്ദിഖി മുന്നോട്ട് വന്നതോടെയാണ് വിവാദങ്ങളുടെ ആരംഭം. ആയിഷ സിദ്ദിഖിയെ അറിയില്ലെന്നു പറഞ്ഞ മാലിക് പിന്നീട് വിവാഹ മോചന രേഖകളില്‍
ഒപ്പിട്ടാണ് പ്രശ്‌നം ഒതുക്കിതീര്‍ത്തത്.
വിവഹത്തിനു മുന്‍പ് സാനിയയുടെ വീട്ടില്‍ താമസിച്ചതിനു മാലിക്കിനെതിരെ മുസ്‌ലിം സംഘടന ഫത്ത്‌വ പുറപ്പെടുവിച്ചതും വാര്‍ത്തായായിരുന്നു.












Click it and Unblock the Notifications