താഴത്തങ്ങാടിക്കടുത്ത് അപകടം: 3 മരണം

വീതികുറഞ്ഞ റോഡില്‍ ജീപ്പ് ഓവര്‍ ലോഡായി സഞ്ചരിച്ചതും അമിതവേഗതയുമാകാം അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. നെടുങ്കണ്ടം സ്വദേശികളായ തെയ്യ, രാശി, എന്നീ സ്ത്രീകള്‍ക്കു പുറമെ ഒമ്പതുമാസം പ്രായമുള്ള ആര്യനന്ദന്‍ എന്ന കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്.
ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടാങ്കര്‍ തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വരുന്നത് കണ്ട് ജീപ്പ് വെട്ടിയ്ക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ജീപ്പ് ഡ്രൈവര്‍ രാജീവ് പറയുന്നത്.
എന്നാല്‍ ജീപ്പില്‍ അനുവദനീയമായതിലും കൂടുതല്‍ പേര്‍ കയറിയത് അപകടകാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അപകടത്തിനു തൊട്ടുമുമ്പ് പൊലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തുകയും അമിതമായി ആളെ കയറ്റിയതിന് ഡ്രൈവര്‍ക്കു താക്കീത് നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications