മാറാട്: യൂനസ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു

മാറാട് ഒന്നാം കലാപത്തിലെ കൊലക്കേസുകളില്‍ ആദ്യം വിചാരണ ആരംഭിച്ച കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. പതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നു.
2002 ജനവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടപ്പുറത്ത് ബോട്ട് കത്തിച്ചെന്ന വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ട യൂനസിനെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്.












Click it and Unblock the Notifications