കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: യൂനസ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Accused in Younus murder case walks free
കോഴിക്കോട്: ഒന്നാം മാറാട് കലാപത്തില്‍ മത്സ്യത്തൊഴിലാളി മാറാട് പള്ളിത്തൊടി യൂനസ് കൊല്ലപ്പെട്ട കേസിലെ 12 പ്രതികളേയും മാറാട് പ്രത്യേക കോടതി വെറുതെവിട്ടു. പ്രത്യേക കോടതി ജഡ്ജി കെ.പി പ്രസന്നകുമാരിയുടേതാണ് വിധി.

മാറാട് ഒന്നാം കലാപത്തിലെ കൊലക്കേസുകളില്‍ ആദ്യം വിചാരണ ആരംഭിച്ച കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. പതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്രസ്താവത്തില്‍ പറയുന്നു.

2002 ജനവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടപ്പുറത്ത് ബോട്ട് കത്തിച്ചെന്ന വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ട യൂനസിനെ ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X