കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളിയ്ക്ക് കളമൊരുങ്ങുന്നു

നേതാക്കന്‍മാരായ കെ സുധാകരന്‍, കെസി വേണുഗോപാല്‍, അജയ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടിലായിരുന്നു യോഗം. വിശാല ഐ ഗ്രൂപ്പായി നിന്ന് എ വിഭഗത്തിനെ സംഘടനാ തിരഞ്ഞെടുപ്പില്‍ നേരിടാനാണ് യോഗത്തില്‍ തീരുമാനമെയെന്നാണ് സൂചനകളുണ്ട്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അനുകൂലിയ്ക്കുന്ന മൂന്നാം ഗ്രൂപ്പ്, കെ സുധാകരന്‍, പിപി തങ്കച്ചന്‍ തുടങ്ങിയവരുടെ ഗ്രൂപ്പുകള്‍ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പ് എന്നിവയിലെ നേതാക്കന്‍മാരാണ് യോഗത്തില്‍ സംബന്ധിച്ചത്.
കെഎസ് യു സംഘടനാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി വയലാര്‍ രവിയുടെ ഗ്രൂപ്പ് ഇത്തവണ എ വിഭാഗത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്. 20 ന് തുടങ്ങുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി കെഎസ്‌യു തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനുണ്ടായ തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications