അടുത്ത ഇന്ത്യ-പാക് യുദ്ധം ജലത്തിന് വേണ്ടി

ഇന്ത്യ 'ജലഭീകരവാദം' അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം ഉടനുണ്ടാകും. അണക്കെട്ടുകളും തുരങ്കങ്ങളും നിര്‍മിച്ച് ജമ്മു കശ്മീരിലെ നദികള്‍ ഇന്ത്യ വഴിതിരിച്ചുവിടുകയാണ്. ഇതുവഴി പാകിസ്താനെ മരുഭൂമിയാക്കുകയും രാജ്യത്തെ നശിപ്പിയ്ക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ പാക് ജനതയോട് സയീദ് ആഹ്വാനം ചെയ്തു. ലാഹോറിലെ ചൗബുര്‍ജിയില്‍ അനുയായികളെ അഭിസംബോധനചെയ്ത് പ്രസംഗിക്കുകയായിരുന്നു സയീദ്.
1971 ല്‍ കിഴക്കന്‍ പാക്കിസ്ഥാന്‍ വിഭജിച്ചതിനെതിരേ ജനത ഇന്ത്യയോടു പ്രതികാരം ചെയ്യണം. ജമ്മുകശ്മീരില്‍ ഇന്ത്യയും അഫ്ഗാനില്‍ അമേരിക്കയും ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനില്‍നിന്ന് പുറത്തുചാടാന്‍ അമേരിക്ക അവസരം കാത്തിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും സയീദ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications