ഇന്‍ഫോസിസിന് 1600 കോടി ലാഭം

നാലാം പാദത്തില്‍ 1,600 കോടി രൂപയുടെ ലാഭമാണ് നേടിയത്. കഴിഞ്ഞ പാദത്തേക്കാള്‍ 48 കോടിയുടെ വര്‍ധനയാണിത്. കഴിഞ്ഞ പാദത്തില്‍ 1,582 കോടിയായിരുന്നു ലാഭം. സോഫ്റ്റ്‌വെയര്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 21,693 കോടിയില്‍ നിന്ന് 22,742 കോടി രൂപയായി ഉയര്‍ന്നു. അഞ്ച് രൂപയുടെ ഓഹരിയൊന്നിന് 15 രൂപ വീതം ലാഭവീതം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിലും ശേഷി ഉയര്‍ത്താല്‍ നിക്ഷേപം നടത്തിയതിനാല്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ വേഗത്തിലുള്ള വളര്‍ച്ചയുണ്ടാവുമെന്നു ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.(ക്രിസ്) ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2010-11ല്‍ രണ്ടക്ക വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications