മോഡിക്ക് ശാസന; ബിസിസിഐ യോഗം ചേരും

അതിനിടെ കേരളാ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരും ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളും ടീമിനെ ലേലത്തില്‍ പിടിച്ച റോണ്‍ഡിവൂ കണ്‍സോഷ്യത്തിന്റെ പരാതികളും പരിശോധിയ്ക്കുന്നതിന് ബിസിസിഐ ഗവേണിങ് കൗണ്‍സില്‍ പത്ത് ദിവസത്തിനുള്ളില്‍ യോഗം ചേരും.
ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനാവുമെന്നാണ് പ്രതീക്ഷെന്ന് രാജീവ് ശുക്ല പറഞ്ഞു. അതേ സമയം ഐപിഎല്‍ വിവാദത്തില്‍ തലയിടേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ തരൂര്‍- മോഡി വിവാദവുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രി എസ്എം കൃഷ്ണ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. . രാജീവ് ശുക്ലയും കൃഷ്ണയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് ശുക്ല പ്രതികരിച്ചത്.












Click it and Unblock the Notifications