കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് 10,025 കോടിയുടെ വാര്‍ഷിക പദ്ധതി

  • By Ajith Babu
Google Oneindia Malayalam News

V S Achuthanandan
ദില്ലി: 2010-11 വര്‍ഷത്തില്‍ കേരളത്തിന് 10,025 കോടി രൂപയുടെ വാര്‍ഷിക വിഹിതത്തിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി അംഗീകരിച്ചത്. അധികമായി 110 കോടി രൂപയുടെ സഹായം കൂടി സംസ്ഥാനം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ 25 കോടി രൂപയുടെ അധിക സഹായമാണ് ലഭിച്ചത്. ഈ തുക അഗ്നിശമന സേനയുടെ നവീകരണത്തിന് ഉപയോഗിക്കും

കൃഷി, ചെറുകിട വ്യവസായം, പിന്നാക്ക മേഖലകളുടെ വികസനം, സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കാണ് വാര്‍ഷിക പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ധിപ്പിക്കണമെന്നും വൈദ്യുതി ബോര്‍ഡിനെ മൂന്നു കമ്പനികളായി വിഭജിക്കണമെന്നും പൊതു - സ്വകാര്യ പങ്കാളിത്ത മാതൃക വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള കമ്മിഷന്‍ നിര്‍ദേശത്തോടു സംസ്ഥാനം വിയോജിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.തോട്ടം മേഖലയില്‍

ഉല്‍പാദനം കൂട്ടുന്ന നടപടിക്കു സംസ്ഥാനം ഊന്നല്‍ നല്‍ണമെന്ന് കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ നിര്‍ദേശിച്ചു.കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള കേന്ദ്ര പദ്ധതികളുടെ മാനദണ്ഡം മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിയ്ക്കാമെന്ന് അലുവാലിയ ഉറപ്പു നല്‍കി.

ഈ വര്‍ഷത്തെ അടങ്കലില്‍ 15.76% വര്‍ധനയുണ്ട്. ആദ്യമായാണു വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ 10000 കോടി കടക്കുന്നത്.

മുഖ്യമന്ത്രിയ്ക്ക് പുറമേ ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രഭാത് പട്‌നായിക് എന്നിവരും രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X