കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27ന് ദേശീയ ഹര്‍ത്താല്‍; ഖണ്ഡനോപക്ഷേപം കൊണ്ടുവരും

  • By Ajith Babu
Google Oneindia Malayalam News

Opposition calls for strike on 27 April
ദില്ലി: വിലക്കയറ്റത്തിനെതിരെ ഏപ്രില്‍ 27ന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിയ്ക്കാന്‍ എന്‍ഡിഎ ഒഴികെയുളള 13 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.

ഇന്ധന വില കുറയ്ക്കാനും രാസവളം സബ്‌സിഡി പുനസ്ഥാപിക്കാനും ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ധനബില്ലിനെതിരെ ഖണ്ഡനോപക്ഷേപം കൊണ്ടുവരാനും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ ധാരണയായി.

ബന്ദിന് ചില സംസ്ഥാനങ്ങളില്‍ വിലക്കുള്ള പശ്ചാത്തലത്തിലാണ് ഭാരത് ബന്ദിന് പകരം ദേശീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 15ന് ആംരഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഖണ്ഡനോപക്ഷേപം അവതരിപ്പിക്കുക.

ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഹര്‍ത്താല്‍ ദിനത്തില്‍ നിശ്ചലമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്രയും കക്ഷികള്‍ ഒരുമിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് ഇതാദ്യമാണ്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും ഖണ്ഡനോപക്ഷേപം. ഉപക്ഷേപം അംഗീകരിച്ചാല്‍ ധനകാര്യ വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുകയും രാജിവയ്ക്കുകയും ചെയ്യേണ്ടി വരും. ലോ്ക്‌സഭയില്‍ ഉപക്ഷേപം അവതരിയ്ക്കുമ്പോള്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ എന്‍ഡിഎ സ്വീകരിയ്ക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാവും.

എല്ലാ ഇടതു പാര്‍ട്ടി നേതാക്കളും ബിഎസ്പി ഒഴികെയുള്ള മൂന്നാം മുന്നണി നേതാകളും യോഗത്തില്‍ പങ്കെടുത്തു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, ബസുദേവ ആചാര്യ, എഐഡിഎംകെ നേതാവ് മൈത്രേയന്‍, ഐഎന്‍എന്‍ഡിനേതാവ് ഓംപ്രകാശ് ചൗത്താല, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവ്, സിപിഐ നേതാക്കളായ എ.ബി.ബര്‍ദാന്‍, ഗുരുദാസ് ദാസ് ഗുപ്ത, ഡി രാജ, ഫോര്‍വേഡ് ബ്ലോക് നേതാവ് ദേബബ്രത വിശ്വാസ്, ആര്‍എസ്പി നേതാക്കളായ ടി.ജെ.ചന്ദ്രചൂഡന്‍, അബനി റോയ്, ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡി(എസ്) നേതാവ് എച്ച്ഡി ദേവഗൗഡ, ബിജെഡി നേതാവ് അര്‍ജുന്‍ ചന്ദ്രന്‍ സേത്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X