കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ടീം അട്ടിമറിക്കാന്‍ മോഡി ശ്രമിച്ചു: തരൂര്‍

  • By Ajith Babu
Google Oneindia Malayalam News

Shashi Tharoor And Sunanda Pushkar
ദില്ലി: ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയ്ക്കിരെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം. ട്വിറ്ററിലൂടെയുള്ള മോഡിയുടെ ആരോപണങ്ങള്‍ക്ക് തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തക്കുറിപ്പിലൂടെയാണ് തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്.

ടീമിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് മോഡി പറയുന്ന വിശദീകരണങ്ങള്‍ ശരിയല്ലെന്ന് തരൂര്‍ പറയുന്നു. ഐപിഎല്‍ കൊച്ചി ടീമിനെ അട്ടിമറിയ്ക്കാന്‍ പലഘട്ടങ്ങളിലും മോഡി ശ്രമിച്ചു. ടീമിനെ മോശമായി ചിത്രീകരിയ്ക്കാനും ഐപിഎല്‍ ചെയര്‍മാന്റെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടായി. തനിക്ക് ടീമില്‍ നിക്ഷേപമുണ്ടെന്ന ആരോപണങ്ങള്‍ തെറ്റാണ്.

കണസോര്‍ഷ്യം വിജയകരമായി പ്രവര്‍ത്തിക്കുന്നത് ചില ഉന്നതരെ ചൊടിപ്പിച്ചിട്ടുണ്ട്. കൊച്ചിയ്ക്ക് ലഭിച്ച ഫ്രാഞ്ചൈസി മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകാന്‍ മോഡിയുള്‍പ്പെടെയുള്ള ഐപിഎല്ലിലെ പ്രമുഖര്‍ ശ്രമിച്ചിരുന്നു.

ടീം ഉടമകളെ കുറിച്ചു വെളിപ്പെടുത്തരുതെന്ന് താന്‍ പറഞ്ഞു എന്ന മോഡിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഇക്കാര്യം പറയാന്‍ താന്‍ മോഡിയെ ഫോണില്‍ വിളിച്ചിട്ടില്ല. അതേ സമയം എന്തുകൊണ്ടാണ് കൊച്ചി ടീമിന്റെ കരാര്‍ ഒപ്പിടാന്‍ വൈകുന്നതെന്നു ചോദിക്കാന്‍ ഫോണില്‍ വിളിച്ചിരുന്നു.തന്റെ സ്വകാര്യ ജീവിതം വിവാദമാക്കാന്‍ മോഡി ശ്രമിയ്ക്കുന്നുണ്ട്. ടീമിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് സുനന്ദയെ കണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

ശശിതരൂരുമായി വളരെ അടുപ്പമുള്ള സുനന്ദ പുഷ്‌കര്‍ എന്ന കശ്മീരി യുവതി കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളിലൊരാളാണെന്നും ഇക്കാര്യം പുറത്തറിയിക്കരുതെന്ന് തരൂര്‍ പറഞ്ഞതായും മോഡി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

അതേ സമയം തരൂരിനെക്കാള്‍ ഒരുപടി കടന്നാണ് അദ്ദേഹത്തിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ജേക്കബ് മോഡിയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിയ്ക്കുന്നത്. ലളിത് മോഡി ക്രിമിനലാണ്. മയക്കുമരുന്ന് കടത്തലിനും തട്ടിക്കൊണ്ടു പോകലിനും മോഡി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ജേക്കബ് ആരോപിച്ചു. മോഡി ക്രിമിനല്‍ സ്വഭാവത്തോടെ ശശി തരൂരിനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X