നടന്‍ സന്തോഷ് ജോഗി ആത്മഹത്യ ചെയ്തു

കീര്‍ത്തീചക്ര, മായാവി, ബിഗ് ബി തുടങ്ങി അറുപതോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന പോക്കിരിരാജ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മുതല്‍ സന്തോഷ് ജോഗി സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു. പുറത്തുപോയ സുഹൃത്ത് ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെ തിരിച്ചുവന്നപ്പോള്‍ ഫ്‌ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുകയണെന്ന് കണ്ടു. ഏറെ വിളിച്ചിട്ടും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായം തേടി. പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ സന്തോഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം അയ്യന്തോളിലാണ് താമസിച്ചിരുന്നത്. ഒരു സംഘട്ടനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസംവരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സന്തോഷെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications