തച്ചങ്കരിയുടെ വിദേശയാത്ര: നടപടി ഉണ്ടായേക്കും

വിദേശത്ത് പോയിരുന്നുവെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ഇക്കാര്യം സര്‍ക്കാരിനെ അറിയിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സിബി മാത്യു് റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഐജി യ്‌ക്കെതിരെ വകുപ്പുതല നടപടിയ്ക്ക് സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങണമെന്നതാണ് ചട്ടം. തച്ചങ്കരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications