തച്ചങ്കരിയുടെ വിദേശയാത്ര: റിപ്പോര്‍ട്ട് നല്‍കി

അതേ സമയം നടപടിയ്ക്കുള്ള ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് സിബി മാത്യു അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഐജി പദവിയില്‍നിന്നു തച്ചങ്കരിയെ നീക്കുമെന്ന് സൂചനകളുണ്ട്. ഇതിന് സിപിഎം നേതൃത്വം സമ്മതം മൂളിയതായും അറിയുന്നു.
അവധിയ്ക്ക് അപേക്ഷ നല്‍കിയ രേഖകള്‍ പ്രകാരം തച്ചങ്കരിയുടെ അവധിക്കാലയാത്ര സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലേക്കാണ്. എന്നാല്‍ അവിടെ പോകാതെ തച്ചങ്കരി നേരെ ഗള്‍ഫിലേക്ക് പോവുകയായിരുന്നു. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നിരിക്കേ അതു വാങ്ങിയിട്ടില്ല.
വിദേശയാത്രയ്ക്ക് അനുമതിയില്ലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ തച്ചങ്കരിക്കെതിരേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications