ക്ലബില്‍ യുവതിയുടെ തുണിയുരിഞ്ഞു; പൊലീസ് കേസെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ക്ലബ്ബില്‍ യുവതിയെ വസ്ത്രാക്ഷേപം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ക്ലബ്ബംഗം ആലപ്പാട്ട് പോള്‍സണെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്. തലസ്ഥാനത്തെ ആഡംബര ക്ലബിലാണ് വനിതയെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. പോലീസ് ആസ്ഥാനത്തിന് സമീപമാണ് ഈ ക്ലബ്.
ക്ലബില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ വിവാദമുയര്‍ത്തിയ സംഭവം നടന്നത്. പരിപാടിക്കെത്തിയ യുവതിയെ മദ്യപിച്ചെത്തിയ ക്ലബ് അംഗം കടന്നുപിടിക്കുകയും ആളുകള്‍ നോക്കി നില്‍ക്കേ വസ്ത്രങ്ങള്‍ ഉരിയുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വ്യവസായി ആലപ്പാട് പോള്‍സണെ ക്ലബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
പ്രമുഖ വ്യവസായി ആലപ്പാട് സണ്ണിയുടെ സഹോദരനാണ് പോള്‍സണ്‍. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ചടങ്ങു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആക്രമണം.
മര്‍ദനമേറ്റ് അവശയായ യുവതിയെ ക്ലബ് ഭാരവാഹികളാണ് രക്ഷപ്പെടുത്തിയത്. സ്വന്തം ബൈക്കില്‍ കയറാന്‍ അംഗം നിര്‍ബന്ധിച്ചപ്പോള്‍ അനുസരിക്കാതിരുന്നതാണ് വനിതയെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
ക്ലബിന്റെ മുറ്റത്ത് യുവതിയെ ഓടിച്ചിട്ടു തല്ലുകയായിരുന്നു. വസ്ത്രാക്ഷേപം നടത്തുകയും അസഭ്യംപറയുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മര്‍ദ്ദനം സഹിയ്ക്കാന്‍ കഴിയാതെ ക്ലബിന്റെ ബില്യാര്‍ഡ്‌സ് റൂമിലേക്ക് ഓടിക്കയറിയ യുവതിയെ അവിടെ വെച്ചും ക്ലബ് അംഗം തല്ലിയത്രേ. ഒടുവില്‍ ക്ലബ് ഭാരവാഹികള്‍ വിളിച്ചു കൊടുത്ത ഓട്ടോറിക്ഷയില്‍ കയറിയാണ് യുവതി രക്ഷപ്പെട്ടത്.












Click it and Unblock the Notifications