മന്‍മോഹനും ഗീലാനിയും 3 മിനിറ്റ് സംസാരിച്ചു

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രത്തലവന്‍മാര്‍ക്ക് വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ ഔദ്യോഗിക സ്വീകരണത്തിനിടെ അപ്രതീക്ഷിതമായാണ് കൂടിക്കാഴ്ചയുണ്ടായത്.
സ്വീകരണ ചടങ്ങിനിടെ മന്‍മോഹന്‍ സിങിന്റെ അടുത്തേക്ക് നടന്നു ചെന്ന ഗീലാനിയാണ് സംഭാഷണത്തിന് തുടക്കമിട്ടത്. ഇരു രാഷ്ട്രത്തലവന്‍മാരും ഹസ്തദാനം ചെയ്യുകയും മൂന്നു മിനിട്ട് നേരം സംസാരിക്കുകയും ചെയ്തു.
അനൗപചാരിക കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം അറിയിച്ചു. പാക് പ്രധാനമന്ത്രിയുമായി അമേരിയ്ക്കയില്‍ ഔദ്യോഗിക ചര്‍ച്ചയുണ്ടാവില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications