അന്ധര്‍ക്കായി അശ്ലീല മാഗസിന്‍
ലണ്ടന്‍: അന്ധര്‍ക്കായുള്ള അശ്ലീല മാഗസിനുകള്‍ വിപണിയില്‍. 'ടാക്റ്റില്‍ മൈന്‍ഡ്' എന്ന് പേരിട്ടിരിയ്ക്കുന്ന മാഗസിന്‍ കാനഡക്കാരിയായ ലിസാ മര്‍ഫി എന്ന ഫോട്ടോഗ്രാഫറുടെ ബുദ്ധിയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.
ബ്രെയിലി ലിപിയിലുള്ള എഴുത്തും സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ സാധിയ്ക്കുന്ന സ്ത്രീ-പുരുഷന്‍മാരുടെ നഗ്നചിത്രങ്ങളും നിറയെ ഉള്ള മാഗസിന് 150 പൗണ്ടാണ് വില.
ഈ മാഗസിന്‍ ഒരു വിപ്ലവം തന്നെയാണ്, ബ്രെയിലി ലിപിയിലുള്ള പ്ലേബോയ് മാഗസിനുകള്‍ നേരത്തെ ഉണ്ടെങ്കിലും അതിലൊന്നും ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മര്‍ഫി ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
നഗ്ന ചിത്രങ്ങള്‍ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാവുന്ന പുസ്‌കങ്ങളൊന്നും ഇപ്പോഴില്ല. തന്റെ മാഗസിന്‍ കാഴ്ചയുടെ ലോകം നിഷേധിയ്ക്കപ്പെട്ടവര്‍ക്ക് ലൈംഗിക ചിത്രങ്ങള്‍ ആസ്വദിയ്ക്കാനുള്ള അവസരം തുറന്നു കൊടുക്കുകയാണ് -മര്‍ഫി പറഞ്ഞു.













Click it and Unblock the Notifications