ബംഗാളില്‍ കൊടുങ്കാറ്റ്; 31 മരണം
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ ജില്ലയായ ദിനാജ്പൂരിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ കുറഞ്ഞത് 31 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴയുടെ തുടര്‍ച്ചയായി വീശിയടിച്ച കാറ്റ് പുലര്‍ച്ചെയാണ് കൊടുങ്കാറ്റായി രൂപം പ്രാപിച്ചത്. നാല് ബ്ലോക്കുകളിലായി നൂറിലധികം വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ കാറ്റില്‍ പല വീടുകളുടെയും വാതിലുകള്‍ പറന്നു പോയി.
തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങളില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലയിലെ വൈദ്യുതി വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.












Click it and Unblock the Notifications