തരൂരിന്റെ ബിനാമിയല്ലെന്ന് സുനന്ദ പുഷ്‌കര്‍

സ്വന്തമായി ബിസിനസ് നടത്തി കഴിവു തെളിയാളാണ് താന്‍. വിധവ എന്ന നിലയിലുള്ള പരിമിതികള്‍ മറികടന്ന് വിജയകരമായ കരിയര്‍ കെട്ടിപ്പടുത്തിട്ടുണ്ട്്. കൊച്ചി ടീം ലേലത്തില്‍ സ്വന്തമാക്കിയ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തില്‍ ഓഹരിയുള്ള കാര്യം സുനന്ദ സ്ഥിരീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ കുടുംബാംഗങ്ങള്‍ വരെ അപമാനിയ്ക്കപ്പെട്ടു. മാധ്യമങ്ങള്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. വിവാഹവും മറ്റും സ്വകാര്യമായ കാര്യങ്ങളാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട. സ്വകാര്യജീവിതം പരസ്യമാക്കാനാവില്ലെന്നും സുനന്ദ പറഞ്ഞു.
റോണ്‍ഡിവൂ കണ്‍സോഷ്യത്തില്‍ നാലര ശതമാനം ഓഹരി പങ്കാളിത്തമാണ് സുനന്ദയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. 70 കോടിയോളം മൂല്യമുള്ള ഓഹരി സൗജന്യമായി സുനന്ദയ്ക്ക് ലഭിച്ചുവെന്നാണ് പറയപ്പെടുന്നത്. തരൂര്‍ സുനന്ദയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നും അതിനാല്‍ ഇവരെ ബിനാമിയാക്കുകയുമായിരുന്നുവെന്നാണ് ആരോപണം.












Click it and Unblock the Notifications