കൊച്ചി ടീം ഉടമകളെ അറിയില്ലെന്ന് മോഡി വീണ്ടും

മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. എന്നാല്‍ കൊച്ചി ടീമിനെ ഏറ്റെടുത്ത റോണ്ഡിവൂ കണ്‍സോര്‍ഷ്യത്തിന് പിന്നില്‍ ആരാണെന്നത് ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് പോലും അറിയില്ലായിരുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൊച്ചി ഫ്രാഞ്ചൈസി ഒളിച്ചുവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞത്. മുംബൈയില്‍ ഐപിഎല്‍ അവാര്‍ഡുകളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
ഇപ്പോഴുണ്ടായത് ഒരു ചെറിയ പ്രശ്നമാണെന്നും എന്നാല്‍ ഒരിയ്ക്കലും സംഭവിയ്ക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മോഡി പറഞ്ഞു. ടീമുകളുടെ ഓഹരികള്‍ വ്യവസ്ഥാ വിധേയമാണെന്ന് ഉറപ്പാക്കേണ്ടത് തന്റെ ജോലിയാണ്. ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ട കാര്യമില്ല.
കൊച്ചി ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിസിസിഐയ്ക്ക് ഉചിതമായ മറുപടി നല്‍കും. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പൊതു വേദിയില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വൃത്തികെട്ട കളികള്‍ നടന്നിട്ടുണ്ട്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ ഈ കാര്യം സംസാരിക്കുമെന്ന് മോഡി വ്യക്തമാക്കി,
അതേ സമയം വിദേശകാര്യമന്ത്രി ശശി തരൂരുമായി നടക്കുന്ന തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ മോഡി തയ്യാറായില്ല. വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് തന്നെ മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications