Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന് വിലക്ക്: മനുഷ്യാവകശ കമ്മീഷന്‍ ഇടപെടുന്നു

Thilakan
തിരുവനന്തപുരം: നടന്‍ തിലകന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷനംഗം അഡ്വക്കേറ്റ് കെഇ ഗംഗാധരന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ലേബര്‍ സെക്രട്ടറി, താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍, രജിസ്‌ട്രേഷന്‍ ഐജി എന്നിവരെ എതിര്‍ കക്ഷികളാക്കി സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി.

മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുക എന്ന പൗരന്റെ അവകാശമാണ് തിലകനൊപ്പം സഹകരിക്കില്ലെന്ന സാങ്കേതിക പ്രവര്‍ത്തകരുടെയും താരങ്ങളുടെയും നിലപാടിലൂടെ ഹനിക്കപ്പെടുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

മനുഷ്യാവകാശ ലംഘനം നടത്തിയ താരസംഘടനയായ അമ്മയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അമ്മ യോഗത്തിന്റെ മിനിറ്റ്‌സ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹര്‍ജിയിലുണ്ട്.

സംഘടനയുടെ ആജീവനാന്ത അംഗത്വത്തില്‍ നിന്നും തിലകനെ കഴിഞ്ഞയാഴ്ചയാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം പുറത്താക്കിയത്. എന്നാല്‍ തിലകന് സിനിമയില്‍ അഭിനയിക്കുന്നതിനോ മറ്റു നടന്‍മാരുമായി സഹകരിയ്ക്കുന്നതിനോ വിലക്കില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു. അതേ സമയം മാപ്പു പറയാതെ തിലകനുമായി സഹകരിയ്ക്കില്ലെന്ന നിലപാടില്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക്ക ഉറച്ചു നില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+