രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചെന്ന്

ചടങ്ങിലെ കോമ്പിയറിങിന് വാഗ്ദാനം ചെയ്ത പ്രതിഫലം ചോദിച്ചതിന് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയെന്ന് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനില്‍ രഞ്ജിനി നല്‍കിയ പരാതിയില്‍ പറയുന്നു.
ചടങ്ങില്‍ ഒട്ടേറെ ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്തിരുന്നു. പരിപാടി നടന്നു കൊണ്ടിരിയ്ക്കുന്നതിനിടെ താരങ്ങളും കാണികളും നോക്കി നില്‍ക്കവെയാണ് രഞ്ജിനിയും കമ്പനി അധികൃതരും തര്‍ക്കമുണ്ടായതെന്ന് പറയപ്പെടുന്നു.
കോമ്പിയറിങിന് സാധാരണയായി വാങ്ങുന്ന പ്രതിഫലത്തില്‍ നിന്നും അല്‍പം കുറച്ചാണ് പരിപാടി ചെയ്യാമേന്നേറ്റത്. എന്നാല്‍ പറഞ്ഞ തുക തരാന്‍ തയാറാകാതെ ഇവന്റ് കമ്പനിക്കാര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. എന്നാല്‍ രഞ്ജിനിയ്ക്ക് നല്‍കാമെന്നേറ്റ തുകയില്‍ 20000 രൂപ ആദ്യം കൊടുത്തുവെന്നും ബാക്കിയുള്ള അയ്യായിരം രൂപ പരിപാടി കഴിഞ്ഞ് നല്‍കാമെന്ന് അറിയിച്ചിട്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് കമ്പനിക്കാര്‍ ആരോപിയ്ക്കുന്നത്. പ്രശ്‌നം പറഞ്ഞൊതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications