ക്രമക്കേട് ഉണ്ടെങ്കില്‍ തരൂരിനെതിരെ നടപടി

തരൂരിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ബി.ജപി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അമേരിക്കയില്‍ ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി.
കൊച്ചി ഐപിഎല്‍ ടീമുമായുള്ള ശശി തരൂരിന്റെ ബന്ധത്തില്‍ അഴിമതിയുണ്ടെന്നും മന്ത്രി പദവി അദ്ദേഹം ദുര്‍വിനിയോഗിച്ചെന്നും ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വിശ്വാസ്യത കളിഞ്ഞുകുളിച്ച തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പധാനമന്ത്രി തയാറാകണമെന്നും തരൂരിന്റെ ഐപിഎല്‍ ഇടപാടുകളെപ്പറ്റി സിബിഐ അന്വേഷിയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിന്റെ സൗജന്യ ഓഹരികളില്‍ 5 ശതമാനം തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് നല്‍കിയെന്ന ഐപിഎല്‍ ചെയര്‍മാന്‍ മോഡിയുടെ വെളിപ്പെടുത്തലാണ് വിവാദമായത്.












Click it and Unblock the Notifications