• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രമക്കേട് ഉണ്ടെങ്കില്‍ തരൂരിനെതിരെ നടപടി

  • By Ajith Babu
വാഷിംഗ്ടണ്‍: കൊച്ചി ഐപിഎല്‍ ടീം വിവാദവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ക്രമക്കേട്ട് കാട്ടിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങളെന്താണെന്ന് ഇപ്പോള്‍ തനിയ്ക്കറിയില്ല. ഇന്ത്യയില്‍ മടങ്ങിയെത്തിയാലുടന്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ബി.ജപി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അമേരിക്കയില്‍ ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി.

കൊച്ചി ഐപിഎല്‍ ടീമുമായുള്ള ശശി തരൂരിന്റെ ബന്ധത്തില്‍ അഴിമതിയുണ്ടെന്നും മന്ത്രി പദവി അദ്ദേഹം ദുര്‍വിനിയോഗിച്ചെന്നും ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

വിശ്വാസ്യത കളിഞ്ഞുകുളിച്ച തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പധാനമന്ത്രി തയാറാകണമെന്നും തരൂരിന്റെ ഐപിഎല്‍ ഇടപാടുകളെപ്പറ്റി സിബിഐ അന്വേഷിയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിന്റെ സൗജന്യ ഓഹരികളില്‍ 5 ശതമാനം തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് നല്‍കിയെന്ന ഐപിഎല്‍ ചെയര്‍മാന്‍ മോഡിയുടെ വെളിപ്പെടുത്തലാണ് വിവാദമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more