ചൈനയില്‍ ശക്തമായ ഭൂചലനം:300 മരണം

ബുധനാഴ്ച രാവിലെ 7.49 ഓടെയാണ് റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ മൂന്ന് തുടര്‍ ചലനങ്ങളുമുണ്ടായി. ശക്തമായ ചലനം അനുഭവപ്പെട്ട ജിയേഗു ടൗണ്‍ഷിപ്പിലെ 85 ശതമാനം വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ട്. ഭൂചലത്തില്‍ നിരവധി സ്‌കൂളുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
തെക്കുകിഴക്കന്‍ നഗരമായ ഗോര്‍മുഡിന് 380 കിലോമീറ്റര്‍ അകലെ 46 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.












Click it and Unblock the Notifications