ക്രയോജനിക് ക്ലബില്‍ ഇടം തേടി ഇന്ത്യ കുതിക്കുന്നു

വിക്ഷേപണം വിജയിക്കുകയാണെങ്കില്‍ ക്രയോജനിക് സാങ്കേതികവിദ്യ ക്ലബിലെ ആറാമത്തെ രാജ്യമാകും ഇന്ത്യ. റോക്കറ്റ് വിക്ഷേപണത്തിലെ സമസ്ത മേഖലയിലും ഇന്ത്യ ഇതോടെ സ്വയം പര്യാപ്തമാകും.
ക്രയോജനിക് സാങ്കേതികമേഖലയില്‍ 18 വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ പരിശ്രമങ്ങളാണ് മാറ്റുരയ്ക്കപ്പെടുന്നത്. റഷ്യയില്‍ നിന്നുള്ള ക്രയോജനിക് സാങ്കേതിക വിദ്യാ കൈമാറ്റം യുഎസ് ഉപരോധം മൂലം മുടങ്ങിയതിനെ തുടര്‍ന്ന്് 18 വര്‍ഷം മുമ്പാണ് ഇന്ത്യ ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്.
വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൗമോപരിതലത്തില്‍ എത്തിക്കാനാണു ക്രയോജനിക് എന്‍ജിനുകളുള്ള റോക്കറ്റുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടു ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ 36,000 കിലോമീറ്ററിനു മുകളിലെത്തിക്കാന്‍ ഇത്തരം റോക്കറ്റുകള്‍ അനിവാര്യമാണ്.
ഏഴു വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണു 2200 കിലോ ഭാരമുള്ള ഉപഗ്രഹം ഇസ്രൊ വികസപ്പിച്ചെടുത്തത്. ഏഴു വര്‍ഷം ആയുസുള്ള ജിസാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വാര്‍ത്താവിനിമയ രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനാവും രാജ്യം തയാറെടുക്കുക. കാലാവസ്ഥ അനുകൂലമായാല്‍ 50 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന്റെ വിക്ഷേപണം മുന്‍നിശ്ചയപ്രകാരം നടക്കും.
1,022 സെക്കന്‍ഡ് സമയം കൊണ്ട് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശ്രമം. ഇതില്‍ 720 സെക്കന്‍ഡുകള്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചാവും റോക്കറ്റിന്റെ സഞ്ചാരം.












Click it and Unblock the Notifications