കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്എല്‍വി ഡി-3 വിക്ഷേപണം പരാജയം

  • By Ajith Babu
Google Oneindia Malayalam News

India's indigenous GSLV D3 rocket fails in mission
ശ്രീഹരിക്കോട്ട: ഉപഗ്രഹവിക്ഷേപണ രംഗത്ത് പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് താത്കാലിക തിരിച്ചടി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോഞ്ചനിക് സാങ്കേതിക വിദ്യയിലൂന്നി ഇന്ത്യ നടത്തിയ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല.

ജിസാറ്റ്4 ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി ഡി3 റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിലാണ് പിഴവു സംഭവിച്ചത്. വിക്ഷേപണശേഷം 505 സെക്കന്റ് മാത്രമാണ് വാഹനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചത്. 69.5 കിലോമീറ്ററിന് ശേഷം റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വ്യതിയാനം സംഭവിയ്ക്കുകയായിരുന്നു.

792 സെക്കന്‍ഡായിരുന്നു ലക്ഷ്യത്തിലെത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാതിസമയം കൃത്യമായി സഞ്ചരിച്ച റോക്കറ്റിന് ക്രയോജനിക് എഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന ഘട്ടത്തിലാണ് പിഴവുണ്ടായത്. ദിശ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഒരു വര്‍ഷത്തിനകം അടുത്ത പരീക്ഷണം നടത്തുമെന്നും രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.

ദിശമാറി സഞ്ചരിച്ച് തുടങ്ങിയ റോക്കറ്റിനെ നേരായ ദിശയിലേക്ക് തന്നെ വരുത്തേണ്ട രണ്ട് വെര്‍ണിയര്‍ എഞ്ചിനുകളുടെ(സ്റ്റീയറിങ് എഞ്ചിന്‍) പ്രവര്‍ത്തനത്തിലാണ് പിഴവുണ്ടായത്. ഈ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കാതെ പോയതാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ പ്രാഥമിക നിഗമനം.

മുന്‍നിശ്ചയപ്രകാരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ഉപഗ്രഹനിലയത്തില്‍നിനിന്ന് വൈകിട്ട് 4.27നായിരുന്നു വിക്ഷേപണം. അതിശീതീകൃത ദ്രവ ഇന്ധനം (ക്രയോജനിക്) ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം ഏറെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. വിജയം ഉറപ്പിയ്ക്കാനാവില്ലെന്നും സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X