മോഡി കൈക്കൂലി വാഗ്ദാനം ചെയ്തു: കൊച്ചി ടീം

കൊച്ചി ടീമിന്റെ ഉടമസ്ഥതയെക്കുറിച്ച് ആരോപണം ഉന്നയിച്ചു മോഡി നടത്തിയ പത്രസമ്മേളനത്തിനു പിന്നാലെയായിരുന്നു ഗെയ്ക്‌വാദിന്റെ ആരോപണം.
ലേലം നടന്നു പത്തു ദിവസത്തിനകമാണു ലളിത് മോഡി കോഴ വാഗ്ദാനം ചെയ്തത്. കൊച്ചി ഉടമകളാരാണെന്ന് അറിയില്ല എന്ന മോഡിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. ലേലത്തില്‍ പങ്കെടുക്കുന്ന വേളയില്‍ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച കൊച്ചി ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച എല്ലാ രേഖകളും മോഡി ഉള്‍പ്പെടുന്ന ഐപിഎല്‍ നേതൃത്വം കണ്ടിരുന്നു. ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശരിവെക്കുകയും ചെയ്തതാണ്. 1533 കോടി രൂപയ്ക്കാണ് കണ്‍സോര്‍ഷ്യം ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്തത്.
മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ടീമിലെ ചില ഉടമകളുടെ, പ്രത്യേകിച്ചും സുനന്ദ പുഷ്‌കറിന്റെ കൂടുതല്‍ വിശദാംശങ്ങളറിയാനായിരുന്നു മോഡിക്ക് താത്പര്യം. സ്ഥാപിതതാത്പര്യങ്ങളോടെയാണ് മോഡി സംസാരിച്ചതെന്നും ഗെയ്ക്ക്‌വാദ് കുറ്റപ്പെടുത്തി
കോഴ വാഗ്ദാനം നിഷേധിച്ച ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡി, കൊച്ചി ടീമിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭീഷണി മുഴക്കി. താന്‍ നൂറുകണക്കിന് കോടികള്‍ വാഗ്ദാനം ചെയ്‌തെന്നു പറയാന്‍ അവര്‍ക്കു വട്ടുണ്ടോ എന്നു ചോദിച്ചു. ഇന്ന് അഞ്ചുകോടി പറഞ്ഞവര്‍ നാളെ തുക മാറ്റിയേക്കാം.ആരോപണം സംബന്ധിച്ച രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ വക്കീല്‍ നോട്ടിസ് അയയ്ക്കുമെന്നും മോഡി പറഞ്ഞു.












Click it and Unblock the Notifications