ബാലികയെ പീഡിപ്പിച്ചു കൊന്നു; യുവാവ് പിടിയില്‍

ചോക്ലേറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് കുട്ടിയെ വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു സംഭവം വെളിച്ചത്താകുമോയെന്ന് ഭയന്ന പ്രതി കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരുടെ മര്‍ദനമേറ്റ് അവശനിലയിലായ ദെയ്താരി സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications